.

കൂത്താട്ടുകുളം : ചന്ത തോട്ടിലേക്ക് ശുചിമുറി മാലിന്യങ്ങൾ തുറന്ന് വിടുന്നതിനെതിരെ നഗരസഭ കൗൺസിലിൽ അടിയന്തിര പ്രമേയവുമായി മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ.

കൂത്താട്ടുകുളം : ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നതിനെതിരേ നഗരസഭ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസ് പോൾ ജോൺ നഗരസഭ കൗൺസിലിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം KSRTC സർവ്വീസ് സ്റ്റേഷനു സമീപം ഓടയിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയ ലൈഫ്കൊച്ചി വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ പിന്താങ്ങി സംസാരിച്ച കൗൺസിലർ ബോബൻ വർഗീസും അടിയന്തിരവും കാര്യക്ഷമവുമായ നടപടി വേണമെന്ന് കൗൺസിലിൽ ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകുമെന്ന് ചെയർപേഴ്സൺ വിജയ ശിവൻ കൗൺസിലിനെ അറിയിച്ചു. മുൻസിപ്പൽ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്‌ ജോമോൻ കുര്യാക്കോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ മാർക്കോസ് ജോയ്, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ്‌ റോബിൻ ജോൺ വൻനിലം, മുൻസിപ്പൽ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ ലൈഫ്കൊച്ചിയോട് പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 7, 2024, 10:46 p.m. | Koothattukulam