.

കൂത്താട്ടുകുളം : നഗരസഭ ആടുകളുടെ വിതരണ പദ്ധതി തുടങ്ങി.

കൂത്താട്ടുകുളം : നഗരസഭയിലെ ഗുണഭോക്താക്കൾക്ക് ആടുകളെ നൽകുന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ വിജയ ശിവൻ നിർവ്വഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ജിജി ഷാനവാസ് സ്വാഗതം ആശംസിച്ചു. കൗൺസിലർമാരായ അംബിക രാജേന്ദ്രൻ, ബേബി കീരാന്തടം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മൃഗാശുപത്രി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ മുരളി സി കെ കൃതജ്ഞത രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 22, 2023, 1:19 a.m. | Koothattukulam