.

കൂത്താട്ടുകുളം : ദേശീയ പോഷൻ മാസചാരണത്തിന്റെ ഭാഗമായി "പോഷൻ 2023"ന്റെ ഉദ്ഘാടനം നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു.

കൂത്താട്ടുകുളം : അങ്കണവാടി പ്രവർത്തകർ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 0-6 വയസ്സ് വരെയുള്ള കുട്ടികൾ, കൗമാരക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി മെഡിക്കൽ ക്യാമ്പ്, പോഷകാഹാരങ്ങളുടെ പ്രദർശനം, ബോധവത്ക്കരണ ക്ലാസ്സ്‌, പോഷകാഹാര മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. വനിതാ ശിശു വികസന വകുപ്പ് ICDS പാമ്പാക്കുടയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രിൻസ് പോൾ അധ്യക്ഷ സ്ഥാനം നിർവ്വഹിച്ചു . ICDS സൂപ്പർവൈസർ ട്രീസ രമ്യ സ്വാഗതം ആശംസിച്ചു. CDPO മണി ഓ എൻ ആശംസകളറിയിച്ചു. 60 ൽ പരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഹോമിയോ ഡോ. ശ്രീമതി ബിനിയുടെ നേതൃത്വത്തിൽ സെമിനാർ നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 26, 2023, 9:53 p.m. | Koothattukulam