.

കൂത്താട്ടുകുളം : പാലാ ശബരിമല റോഡിൽ മീഡിയകവല മുതൽ മാരുതിജംഗ്ഷൻ വരെയും, മംഗലാത്തുതാഴത്തും റോഡ് പൊളിച്ചു പുതുതായി ടാർ ചെയ്യുന്നതിനും തീരുമാനിച്ചു.

കൂത്താട്ടുകുളം : എം എൽ എ അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം ആയത്. കൂത്താട്ടുകുളം മുതൽ മംഗലത്ത്താഴം വരെ ബിഎം ബി സി നിലവാരത്തിൽ ടാറിംഗിനായി സർക്കാർ ഒന്നര കോടി അനുവദിച്ചു. ഒരു കോടി ഇരുപത്തിയാറു ലക്ഷം രൂപയുടേതായിരുന്നു എഗ്രിമെന്റ്. ഈ ആഴ്ച പണി തുടങ്ങുവാൻ ധാരണയായി. മാരുതി കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു പുതിയ കലുങ്കു നിർമ്മിക്കുവാൻ പ്രൊപോസൽ അയക്കും. റോഡിലെ കുഴികൾ ശാസ്ത്രീയമായി ഗുണനിലവാരമുള്ള സാധനങ്ങൾ ഉപയോഗിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അടക്കും. റോഡിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകട സാധ്യതമുന്നറിയിപ്പ് ബോർഡ്‌ സ്ഥാപിക്കാൻ എം എൽ എ നിർദ്ദേശം നൽകി. ചർച്ചയിൽ നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ബോബൻ വർഗീസ്, പി സി ഭാസ്കരൻ, സിബി കൊട്ടാരം, തങ്കച്ചൻ സി എ, എ കെ ദേവദാസ്, സുരേഷ് വി ആർ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ ജൂലിൻ ജോസ്, അസിസ്റ്റന്റ്എഞ്ചിനീയർ നിരഞ്ജന എന്നിവരും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 11, 2023, 6:56 p.m. | Koothattukulam