.

കൂത്താട്ടുകുളം : പൈറ്റക്കുളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (PASC) ഓണാഘോഷം സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : മേളയുടെ ഉദ്ഘാടനം നാട്ടിലെ മുതിർന്ന പൗരനായ കുളങ്ങരയിൽ പാപ്പച്ചൻ നിർവഹിച്ചു. കായിക മത്സരങ്ങളുടെ ഉദ്ഘാടനം ബെന്നി മലയിലും, സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻസിപ്പാലിറ്റി വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ഗൊരോത്തിയും നിർവഹിച്ചു. ചടങ്ങിൽ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയ ബിയ സാബുവിനെ നാട്ടിലെ മുതിർന്ന അധ്യാപകനായ ജോയി പ്ലാത്തോട്ടത്തിൽ, ക്ലബ്ബിന്റെ വകയായി മൊമെന്റോയും ക്യാഷ് പ്രൈസും നൽകി അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബിനു കെ എൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ സിബി കൊട്ടാരത്തിൽ, ലിസി ജോസ്, ക്ലബ്ബ് രക്ഷാധികാരി റെജി ജോൺ പ്ലാത്തോട്ടത്തിൽ, മിഥുൻ ജോസഫ്, സിജു ചെല്ലപ്പൻ, ബാബു പൂച്ചാലിൽ, ബിബിൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 18, 2023, 4:01 p.m. | Koothattukulam