.

കൂത്താട്ടുകുളം : രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിക്ഷേധിച് യൂത്ത് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി.

കൂത്താട്ടുകുളം : രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ കേന്ദ്ര ഗവൺമെന്റിന്റെ ഫാസിസ്റ്റ് നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ യോഗം നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ PC ഭാസ്ക്കരൻ, ബോബി അച്ചുതൻ, മർക്കോസ് ഉലഹന്നൻ, ഷാജി KC, ജിജോ ടി ബേബി, സിജു ഏലിയാസ്, ജെയ്സ് ഐസക്ക്, അജു, അമൽ മോഹൻ ജേക്കബ്, റാഫേൽ വൻനിലം, ഗ്രിഗറി എബ്രാഹം, എബി എബ്രാഹം, ടോണി ടോം, അനീഷ് മാത്യു, വിത്സൺ ആത്താനി , വിജയൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 24, 2023, 11:37 p.m. | Koothattukulam