.

കൂത്താട്ടുകുളം : കോതമംഗലത്തെ പോലീസ് നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തി.

കൂത്താട്ടുകുളം : കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരത്തിന് നേതൃത്വം നൽകിയ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎൽഎയെയും അറസ്റ്റ് ചെയ്ത് ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തി. മണ്ഡലം പ്രസിഡന്റ്‌ റെജി ജോണിന്റെ അധ്യക്ഷത ചേർന്ന പ്രതിഷേധ പരിപാടി പിറവം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി സി ജോസ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ മുഖ്യപ്രഭാഷണം നടത്തി. സിബി കൊട്ടാരം, പി സി ഭാസ്കരൻ, ബോബൻ വർഗീസ്, മർക്കോസ് ഉലഹന്നാൻ, ബേബി തോമസ്, തോമസ് ജോൺ, ജോമി മാത്യു, ബിജു ജോൺ, വിശ്വാനാഥൻ നായർ, എബി എബ്രഹാം,സാറാമ്മ ജോൺ, ലിസ്സി ജോസ്, ജോൺ എബ്രഹാം, സാറാ ടി എസ്, മരിയ ഗോരേത്തി, ജിനിഷ് ജോർജ് വന്നിലം, ജോമോൻ തോമസ്, ബെന്നി സി വർഗീസ്, മനു മാത്യു, ഷിബു തൊട്ടുവേലിൽ, സാബു മേച്ചേരി, ബേബി മീംബ്ലാട്ട്, റെക്സ് റോയ് പി ജോൺ, ജോർജ് വന്നിലം, അജി തോമസ്, ജനാർദ്ദനൻ നായർ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 5, 2024, 6:57 p.m. | Koothattukulam