.

കൂത്താട്ടുകുളം : സംസ്ഥാന ഖാദി ബോർഡിന്റെ ഗ്രാമസൗഭാഗ്യ ഷോറൂം ജനുവരി 19ന് ആരംഭിക്കുന്നു.

കൂത്താട്ടുകുളം : വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ . അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ എക്സ്.എം.എൽഎ മുഖ്യ പ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി. ആദ്യ വില്പന ഉദ്ഘാടനം നിർവഹിക്കും ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ. എ. രതീഷ് , രാഷ്ട്രീയ സാംസ്കാരിക - സാമുദായ നേതാക്കൾ സംസാരിക്കും. 11.5 ലക്ഷം രൂപ മുടക്കി ശീതീകരിച്ച  വിശാലമായ ഷോറൂം ആണ് മാർക്കറ്റ് റോഡിൽ പൂർത്തീകരിച്ചിരിക്കുന്നത്. സംസ്ഥാന ഖാദി ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ, എറണാകുളം പ്രോജക്ട് ഓഫീസർ പി എ അഷിത , സണ്ണി കുര്യാക്കോസ് നഗര സഭ വൈസ് ചെയർമാൻ, സീനിയർ അക്കൗണ്ട്സ് ഓഫീസർ ഫ്രാൻസിസ് സേവിയർ , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ലെനീഷ് കുമാർ , ജൂനിയർ സൂപ്രണ്ട് നിഷമ ടി വി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 15, 2024, 7:01 p.m. | Koothattukulam