.

കൂത്താട്ടുകുളം : ഹയർ സെക്കണ്ടറി സ്ക്കൂളിൽ അദ്ധ്യാപകസംഗമം നടന്നു.

കൂത്താട്ടുകുളം : സംസ്ഥാന വ്യാപകമായി നടക്കുന്ന അദ്ധ്യാപക പരിശീലനപരിപാടിയുടെ ഭാഗമായി ഹയർ സെക്കന്ററി സ്ക്കൂളിൽ അദ്ധ്യാപകസംഗമം നടന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ നാലു സബ്‍ജില്ലകളിൽ നിന്നുള്ള ഫിസിക്സ്, കെമിസ്ട്രി അദ്ധ്യാപകരാണ് പരിപാടിയിൽ പങ്കെടുത്തത്. അദ്ധ്യാപകസംഗമം പ്രധാനാദ്ധ്യപിക എം. ഗീതാദേവി ഉദ്ഘാടനം ചെയ്തു. പരിശീലകരായ ശരത് കൃഷ്ണ, ജലജ കെ. ജി, അംബുജം കെ പി, സ്മിത രാഘവൻ, സിനിമോൾ കെ ആർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. എസ്.എസ്. കെ. കൂത്താട്ടുകുളം ബി. ആർ. സി.യുടെ ആഭിമുഖ്യത്തിൽ നടന്ന അദ്ധ്യാപകസംഗമത്തിന് രാഹുൽ സി രാജൻ, ദീപാമോൾ സി വി, ഷൈനി പോൾ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ശിഖ ഷിൽജുവിനൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 8, 2023, 8:02 p.m. | Koothattukulam