.

കൂത്താട്ടുകുളം : കോഴിപ്പിള്ളി ക്ഷേത്രത്തിൽ 18-ാമത് ഭാഗവതസപ്താഹ യജ്ഞം തുടങ്ങി.

കൂത്താട്ടുകുളം : മേൽശാന്തി ഇടമന ഇല്ലത്ത് സുനിൽകുമാർ ഭദ്രദീപം തെളിയിച്ചു. അഭിലാഷ് കീഴൂട്ട് ഭാഗവത മാഹാത്‌മ്യ പ്രഭാഷണം നടത്തി. തുടർന്ന് ആചാര്യാവരണം നടന്നു. ക്ഷേത്ര സമിതി പ്രസിഡന്റ് റ്റി എൻ സുനിൽ, ഭാരവാഹികളായ അജി പൊട്ടനാനിക്കൽ, റ്റി പി ഗോപിനാഥൻ നായർ , സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി. യജ്ഞാചാര്യൻ രാമപുരം ഉണ്ണികൃഷ്ണൻ, ബാലചന്ദ്രൻ നമ്പൂതിരി, പ്രദീപ് അളനാട് എന്നിവരുടെ നേതൃത്വത്തിലാണ് യജ്ഞം നടക്കുന്നത്. ദിവസേന രാവിലെ ഏഴിന് ഭാഗവത പാരായണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് ദീപാരാധന, നാമജപം, ഭാഗവത പ്രഭാഷണം എന്നിവ നടക്കും. 16 ന് യജ്ഞം സമാപിക്കും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 10, 2023, 6:34 p.m. | Koothattukulam