.

കൂത്താട്ടുകുളം : വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ 93-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.

കൂത്താട്ടുകുളം : സ്കൂൾ ഹെഡ്മിസ്ട്രസ് സി. മരിയ സെബാസ്റ്റ്യൻ എല്ലാവർക്കും സ്വാഗതമേകി. സ്കൂൾ മാനേജർ ജോൺ പുതിയമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംപി ശ്രീ തോമസ് ചാഴികാടൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭാധ്യക്ഷ വിജയാ ശിവൻ സർവീസിൽ നിന്നും വിരമിക്കുന്ന ജോയി ജോസഫിനും ത്രേസ്യ കെ വിക്കും മെമന്റോ നൽകി ആശംസകൾ അർപ്പിച്ചു. പാലാ എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. ബർക്കുമൻസ് കുന്നുംപുറം, വാർഡ് കൗൺസിലർ ജിജോ റ്റി ബേബി, പിടിഎ പ്രസിഡന്റ് ജോസി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാസന്ധ്യ വാർഷികാഘോഷത്തിന് മോടി കൂട്ടി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 30, 2024, 5:41 p.m. | Koothattukulam