.

കൂത്താട്ടുകുളം : വടകര ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ 93-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.

കൂത്താട്ടുകുളം : സ്കൂൾ ഹെഡ്മിസ്ട്രസ് Sr. ഷാർലറ്റ് SABS എല്ലാവർക്കും സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ ജോൺ പുതിയാമറ്റം അച്ചൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദ്ഘാടന കർമം നിർവഹിച്ചത് പാലാ എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ബർക്കുമാൻസ് കുന്നുംപുറം അച്ചനാണ്. ഡോ.അലക്സ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. നഗര സഭാധ്യക്ഷ വിജയാശിവൻ സർവീസിൽ നിന്ന് വിരമിച്ച മിനിമോൾ ജോസഫിന് മെമൻ്റോ നൽകി ആശംസകൾ അർപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ ബേബി കീരാന്തടം, വാർഡ് കൗൺസിലർ ജിജോ റ്റി ബേബി, പി റ്റി എ പ്രസിഡൻ്റ് ജിബു കെ എ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 31, 2024, 7:27 p.m. | Koothattukulam