.

കൂത്താട്ടുകുളം : നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാൻ ശുചിത്വമാണ് സേവനം എന്ന ക്യാംപെയ്ൻ ആരംഭിച്ചു.

കൂത്താട്ടുകുളം : രാവിലെ 10 മണി മുതൽ 11 മണി വരെ കൂത്താട്ടുകുളം നഗരസഭാ ഇരുപതാം ഡിവിഷനിൽ ശ്രീധരീയം ബൈപാസ് റോഡിലും ശ്രീധരീയം ജൻഷനിലും ആയി വാർഡിൽ രണ്ടിടങ്ങളിൽ റസിഡൻസ് അസോസിയേഷൻ, കൂടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ ഹരിത കർമ്മസേന, യുവാക്കൾ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൗൺസിലർ റോബിൻ വൻനിലം നിർവ്വഹിച്ചു. ശുചീകരണ പ്രവർത്തങ്ങൾക്ക് കെ എം സുജാത സിപിഎം തളിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, സരസ്വതി സുദർശൻ, സി ആർ രവീന്ദ്രൻ, ജെസി സാബു, ഓമന തമ്പി തുടങ്ങിയർ നേതൃത്വം നല്കി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 1, 2023, 7:58 p.m. | Koothattukulam