.

കൂത്താട്ടുകുളം : കിഴകൊമ്പ് സിംഫണി ബീറ്റ്സ് ഓർക്കസ്ട്രയുടെ ഒന്നാം വാർഷികവും സംഗീതവിരുന്നും കരുണാഭവനിൽ വച്ച് നടന്നു.

കൂത്താട്ടുകുളം : മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സണ്ണി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ വിജയാ ശിവൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ജോൺ എബ്രഹാം ആശംസകൾ അറിയിച്ചു. ഓർക്കസ്ട്ര മെമ്പേഴ്സ് ആയ രാജേഷ് എൻ എം, സിജോ മാത്യു, സോമൻ കെ ആർ, ഹരി മോൻ, മനീഷ, ലിബിൻ ബേബി, ജിബിൻ ബേബി തുടങ്ങിയവർ കരുണാഭവൻ അന്തേവാസികൾക്കായി ഗാനങ്ങൾ ആലപിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ അതുല്യ നന്ദി പ്രകാശിപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 5, 2024, 6:02 p.m. | Koothattukulam