.

കൂത്താട്ടുകുളം : ഓണംകുന്ന് ക്ഷേത്രത്തിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് 14 ന് തുടക്കം.

കൂത്താട്ടുകുളം : ശ്രീഭദ്ര ക്ഷേത്രം, ശ്രീദുർഗ ക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം എന്നീ മൂന്ന് ക്ഷേത്രങ്ങൾ ഒരേ സ്ഥലത്ത് മൂന്ന് വ്യത്യസ്ത ചുറ്റുമതിലുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന മധ്യകേരളത്തിലെ പ്രധാന ക്ഷേത്രസമുച്ചയമാണ് ഓണംകുന്നിലുള്ളതെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ഭക്തർക്ക് ഓൺലൈനായി വഴിപാടുകൾ നടത്തുന്നതിനുള്ള സംവിധാനം 14 ന് തുടങ്ങും. വഴിപാട് നടത്തി പ്രസാദം ഭക്തർക്ക് തപാൽ വഴി എത്തിച്ചു കൊടുക്കും. 14 ന് രാവിലെ ഒമ്പതിന് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന കലശാഭിഷേകത്തെ തുടർന്ന് ഓൺലൈൻ വഴിപാട് സംവിധാനത്തിൻ്റെ സമർപ്പണം തന്ത്രി നിർവഹിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ ഊട്ട് വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന തുടർന്ന് കളമെഴുത്തും പാട്ട് എന്നിവ നടക്കും. 14 ന് വൈകിട്ട് ഏഴിന് കൂത്താട്ടുകുളം ശ്രീദുർഗ വനിതാ സമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി, 7.30 ന് കൂത്താട്ടുകുളം ലയം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, 8.30 ന് ഗൗരി ശങ്കര നൃത്തവിദ്യാലയത്തിൻ്റെ നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. 15 ന് രാവിലെ 7.30 ന് പൊങ്കാല വൈകിട്ട് ഏഴിന് ഭവ്യ സി ബിജുവിൻ്റെ ശാസ്ത്രീയ നൃത്തം. 7.30 ന് കൂത്താട്ടുകുളം ഗുരുചൈതന്യ എസ്.എൻ.ഡി.പി.യോഗത്തിൻ്റെ തിരുവാതിരകളി, 8.30 ന് സ്വരലയ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 16 ന് രാവിലെ 8.30 ന് ശ്രീബലി, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, വൈകിട്ട് ഏഴിന് ഓംകാര കലാക്ഷേത്രത്തിൻ്റെ സംഗീതാർച്ചനയും നൃത്തമാലികയും നടക്കും. രാത്രി ഒമ്പതിന് പ്രഭുദാസ് മുടിയേറ്റ് സമർപ്പണം നടത്തും. തിരുമറയൂർ വിജയൻ മാരാരും സംഘവും അവതരണം നടത്തും. 17ന് രാവിലെ 7.30 ന് പാൽ പൊങ്കാല നടക്കും. ശ്രീകാന്ത് നമ്പൂതിരി കാർമ്മികത്വം വഹിക്കും. 8.30 ന് ശ്രീബലി, വൈകിട്ട് 5.30 ന് കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. ആറിന് താലപ്പൊലി ഘോഷയാത്ര. തുടർന്ന് വലിയ വിളക്ക്, വലിയ കാണിക്ക, പഞ്ചവാദ്യപ്പറ എന്നിവ നടക്കും. രാത്രി 10.30 ന് കൊല്ലം കെ.ആർ. തീയേറ്റേഴ്സിൻ്റെ ചന്ദ്രകാന്ത . രാത്രി രണ്ടിന് ഗരുഡൻ തൂക്കം. 18 ന് രാവിലെ ഒമ്പതിന് ചാക്യാർകൂത്ത് സൂരജ് കാണിനാട്. രാത്രി എട്ടിന് വലിയഗുരുതി എന്നിവ നടക്കും. ദേവസ്വം ഭരണസമിതി ഭാരവാഹികളായ ആർ ശ്യാംദാസ്, കെ ബി സോമൻ, കെ ആർ സോമൻ, എൻ ആർ കുമാർ, പി എസ് ഗുണശേഖരൻ, പി ആർ അനിൽകുമാർ, റ്റി ആർ രാജൻ, വനിതാ സമാജം പ്രസിഡൻ്റ് സുധാ വിജയൻ, ബിന്ദു രവീന്ദ്രൻ, ലത ബാലചന്ദ്രൻ, രൂപരാജ്, സരസ്വതിയമ്മ എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 12, 2024, 10:35 p.m. | Koothattukulam