.

കൂത്താട്ടുകുളം : പുതുവേലി മൈലാടുംകുന്നൽ വീട്ടിൽ നടന്ന ഫ്ളവർ ഷോ പൂച്ചെടികളുടെ വർണ്ണ വിസ്മയ കാഴ്ചയായി.

കൂത്താട്ടുകുളം : മൈലാടും കുന്നേൽ എ എം മാത്യൂ - വൽസാ മാത്യു ദമ്പതികളുടെ നേതൃത്വത്തിലാണ് സ്വന്തം വീട്ടിൽ ഫ്ളവർ ഷോ നടത്തിയത്. പ്രമുഖ യൂടൂബറും അദ്ധ്യാപികയുമായ മുളന്തുരുത്തി തോമാട്ടേൽ ഹോം ഗാർഡൻ ഉടമ റീന സജിയാണ് ഫ്ളവർ ഷോ കോർ ഓർഡിനേറ്റ് ചെയ്തത്. പ്രൊഫ. എം എ മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നചടങ്ങിൽ പുതുവേലി സെന്റ്. ജോൺസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി ഫാ.ബാബു വർഗീസ് മടക്കാലി ഉദ്ഘാടനം ചെയ്തു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, മോനിപ്പിള്ളി എം.എം. ഹോസ്പിറ്റൽ പീഡിയാട്രീഷൻ ഡോ. സിസ്റ്റ്ർ ധന്യ, എം.എ. മാത്യു മൈലാടുംകുന്നേൽ, വാർഡ് അംഗം ജിമ്മി ജെയിംസ് എന്നിവർ സംസാരിച്ചു. റീനാ സജി വിഷയാവതരണം നടത്തി. വൽസാ മാത്യു നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 18, 2024, 6:34 p.m. | Koothattukulam