.

കൂത്താട്ടുകുളം : വടകര സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ കുഭം എട്ട് പെരുന്നാളിന് ഞായറാഴ്ച തുടക്കം.

കൂത്താട്ടുകുളം : രാവിലെ10 മണിക്ക് വികാരി ഫാ.ഏലിയാസ് ജോൺ മണ്ണാത്തിക്കുളം കൊടിയേറ്റ് നടത്തും. 4 മണിക്ക് പള്ളിയുടെ സമീപം നവീകരിച്ച കുരിശുപള്ളിയുടെയും പുതുതായി നിർമ്മിച്ച കവാടത്തിൻ്റെയും പാതയുടെയും കൂദാശയും നടക്കും. ഇടവക മെത്രാപ്പോലീത്ത ഡോ.തോമസ് മാർ അത്താനാസിയോസ് മുഖ്യകാർമികനാകും.18 ന് വൈകിട്ട് 4ന് ഭക്തജന സംഘടനകളുടെയും സൺഡേ സ്കൂളുകളുടെയും വാർഷികവും കുടുംബസംഗവും നടക്കും. ദേവലോകം അരമന മാനേജർ ഫാ. യാക്കോസ് റമ്പാൻ ഉദ്ഘാടനം ചെയ്യും. വികാരി ഫാ.ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. അഗസറ്റിൽ പുല്ലു കാല, ഫാ. രാജൻ ജോർജ്, ഫാ. അജിഷ് ബാബു, ഫാ.കുര്യാക്കോസ് തോമസ്, മനോജ് പി ജോസഫ്, എം സി ജോയി മുകളത്ത് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 10, 2024, 8:30 p.m. | Koothattukulam