.

കൂത്താട്ടുകുളം : കെ എസ് ആർ ടി സി ഡിപ്പോയിൽ അടഞ്ഞു കിടക്കുന്ന വനിത വിശ്രമകേന്ദ്രവും, ശുചിമുറിയും തുറന്നു കൊടുക്കണമെന്നാവശ്യപെട്ടു കൊണ്ട് മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലിസ്സി ജോസ് അധ്യക്ഷത വഹിച്ച യോഗം, പിറവം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി സി ജോസ് ഉദ്‌ഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസ്‌ പിറവം ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷീല ബാബു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ റെജി ജോൺ, ലീല കുര്യാക്കോസ്, സാറാമ്മ ജോൺ, സാറ ടി എസ്, ആനീസ്, ഷൈനി ജോസ്, ലളിത കൃഷ്ണൻകുട്ടി, മിനി ജോർജ്, സാലി ബേബി, സിബി ജെയിംസ്, രാധ തമ്പി, സുജ, ഗീത, സിബി കൊട്ടാരം, ബോബൻ വർഗീസ്, പി സി ഭാസ്കരൻ,ജോൺ എബ്രഹാം, സജി പനയാരംപിള്ളി, വിൽ‌സൺ വർഗീസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 20, 2024, 5:54 p.m. | Koothattukulam