.

കൂത്താട്ടുകുളം : അർജുനൻ മല ക്ഷേത്രത്തിൽ നവീകരിച്ച ശ്രീകോവിലിൽ ശുഭമുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ നടന്നു.

കൂത്താട്ടുകുളം : ശ്രീമഹാദേവൻ കിരാതമൂർത്തിഭാവത്തിൽ സകുടുംബം വാണരുളുന്ന അർജുനൻമല ശ്രീ മഹാദേവ ക്ഷേത്രത്തിൽ കല്ലേറ്റും കര ശ്രീ പത്മനാഭ ശർമ്മയുടെ നിർദേശപ്രകാരം വേഴാപ്പറമ്പ് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ വാസ്തു ശാസ്ത്ര വിധിപ്രകാരം നവീകരിച്ച ശ്രീകോവിലിൽ വെള്ളിയാഴ്ച രാവിലെ 9.22 നും 10.56 നും മധ്യേ മിഥുനം രാശി ശുഭമുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ നടന്നു. കൂടുതൽ വിവരങ്ങൾ സുഭാഷ് ക്ഷേത്രം സെക്രട്ടറി, സോമൻ സി കെ ട്രഷറർ, രാജൻ ക്ഷേത്രം മേൽശാന്തി, നാരായണൻ നമ്പൂതിരി തന്ത്രി പൂവരണി തേവണംകോട്ട് ഇല്ലം എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | May 6, 2022, 6:06 p.m. | Koothattukulam