.

കൂത്താട്ടുകുളം : നഗരസഭയുടെ നേതൃത്വത്തിൽ സ്വഛ് ഹി സേവാ (ശുചിത്വമാണ് സേവനം) ക്യാംപെയ്ൻ 25 വാർഡുകളിലും നടന്നു.

കൂത്താട്ടുകുളം : ഒരു മണിക്കൂർ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീം വാളണ്ടിയർമാർ, കൗൺസിലർമാർ,ശുചീകരണത്തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് സി.ജെ. സ്മാരക മുനിസിപ്പൽ ലൈബ്രറി കോമ്പൗണ്ടും പരിസരവും വൃത്തിയാക്കി. പരിപാടി നഗരസഭാ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. നഗരസഭാ ശുചിത്വബ്രാൻഡ് അംബാസഡർ പോൾസൺ കൂത്താട്ടുകുളം ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിബി ബേബി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മരിയ ഗൊരേത്തി, വാർഡു കൗൺസിലർ ജോൺ എബ്രഹാം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയംഗം റോബിൻ ജോൺ വന്നിലം, ഹെൽത്ത് സൂപ്പർവൈസർ എം.ആർ.സാനു , ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജീഷ്. P ജോൺ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 2, 2023, 10:43 a.m. | Koothattukulam