.

കൂത്താട്ടുകുളം : സംസ്ഥാന സർക്കാരിനെതിരായ UDF പദയാത്ര കൂത്താട്ടുകുളത്ത് എത്തിച്ചേർന്നു.

കൂത്താട്ടുകുളം : അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും വിശ്വാസ്യത നഷ്ടപ്പെട്ട കേരള സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് UDF ഒക്ടോബർ 18 ന് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഭാഗമായി UDF നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന രണ്ടാം ദിന പദയാത്ര തീരുമാറാടിയിൽ നിന്നും കൂത്താട്ടുകുളത്തു എത്തിച്ചേർന്നു. തിരുമാറാടിയിൽ നടന്ന ഉദ്ഘാടനം എ ഐ സി സി മെമ്പർ ജെയ്സൺ ജോസഫ് നിരവഹിച്ചു. വൈകിട്ട് കൂത്താട്ടുകുളത്ത് നടന്ന സമാപന സമ്മേളനം യുഡിഫ് നിയോജക മണ്ഡലം ചെയർമാൻ കെ ആർ ജയകുമാറിന്റെ അധ്യക്ഷതയിൽ കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എംഎൽഎ അഡ്വ. അനൂപ് ജേക്കബ്ബ് , ഐ കെ രാജു കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ പി സി ജോസ്, ആർ ഹരി, വിൽ‌സൺ കെ ജോൺ, കെ ആർ പ്രദീപ്, സുനിൽ എടപ്പലങ്ങാട്ടിൽ, രാജു പാണാനിക്കൽ, അബ്ദുൾ കരീം, റെജി ജോൺ, പ്രിൻസ് പോൾ ജോൺ, സിബി ജോസഫ് സി എ ഷാജി എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 11, 2023, 11:59 p.m. | Koothattukulam