.

കൂത്താട്ടുകുളം : മഹാദേവക്ഷേത്രത്തിൽ മോഷണം നടന്നു.

കൂത്താട്ടുകുളം : ക്ഷേത്രത്തിനുള്ളിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവർന്ന നിലയിൽ കാണപ്പെട്ടു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഓട് ഇളക്കിയാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. ഓഫീസ് റൂമിനുള്ളിലും മോഷണശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവ് മേശയുടെ പൂട്ട് തകർത്ത് പരിശോധന നടത്തിയ നിലയിലാണ് ഉള്ളത്. ക്ഷേത്രത്തിനു പുറത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണം വിവരം അറിയുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂത്താട്ടുകുളം പോലീസ് നടപടി സ്വീകരിച്ചു വരുന്നു. നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ, ശിവസ്വം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഡി രാജേഷ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 16, 2023, 3:46 p.m. | Koothattukulam