.

കൂത്താട്ടുകുളം : ഇടയാർ കണിയാലിപ്പടിയിൽ എം പി ഫണ്ടിൽ നിന്നും നിർമ്മിച്ച ആധുനിക കാത്തിരിപ്പു കേന്ദ്രം തോമസ് ചാഴികാടൻ എം പി ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : കാത്തിരിപ്പു കേന്ദ്രം, ആളുകൾക്ക് വിശ്രമിക്കാനും സ്ത്രീകൾക്ക് ഫീഡിങ്ങിനുള്ള അമിനിറ്റി റൂം, ശുചി മുറി തുടങ്ങിയ സൗകര്യങ്ങളോടെ രണ്ട് നിലകളിലാണ് നിർമ്മാണം. നഗരസഭ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് അധ്യക്ഷനായി. സ്ഥലം സൗജന്യമായി വിട്ടുനൽകിയ ജോർജ് പാണാട്ടിൽ, മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം നേടിയ ലിമോൾ റോയി, മാധ്യമ പ്രവർത്തകൻ മനു അടിമാലി, അക്ഷിത അബീഷ് എന്നിവരെ അനുമോദിച്ചു. നഗരസഭ അധ്യക്ഷ വിജയ ശിവൻ, സിന്ധു മോൾ ജേക്കബ്, അംബിക രാജേന്ദ്രൻ, ഫെബീഷ് ജോർജ്, ഷാജി ജോർജ്, തോമസ് തേക്കുംകാട്ടിൽ, ബിനീഷ് കെ തുളസിദാസ്, ഷാമോൾ സുനിൽ, പി ആർ സന്ധ്യ, ജിജോ ടി ബേബി, ജിഷ രഞ്ജിത് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 15, 2024, 12:12 a.m. | Koothattukulam