.

കൂത്താട്ടുകുളം : ഇടയാർ പാലത്തിന് സമീപം നിർമ്മിച്ച മിനി മാസ്ററ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു.

കൂത്താട്ടുകുളം : എംപി തോമസ് ചാഴികാടന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് ഇടയാർ പാലത്തിന് സമീപം നിർമ്മിച്ച മിനി മാസ്ററ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. 23,24,1, ഡിവിഷനുകളുടെ സംഗമസ്ഥാനമായിട്ടുള്ള ഭാഗത്താണ് മിനി മാസ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ വിജയാ ശിവൻ അധ്യക്ഷയായി, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ അംബികാ രാജേന്ദ്രൻ, ഷാമോൾ സുനിൽ, ജിഷാ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 15, 2024, 5:06 p.m. | Koothattukulam