.

കൂത്താട്ടുകുളം : പിറവം മണ്ഡലത്തിലെ ജൽ ജിവൻ, അമൃത് കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് തോമസ് ചാഴികാടൻ എം പി

കൂത്താട്ടുകുളം : പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് ആദ്യഘട്ടത്തിൽ പുനർനിർമ്മിക്കാൻ കേന്ദ്രം തുക അനുവദിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തിൽ റോഡ് പുനർനിർമ്മാണത്തിനും പദ്ധതിയായി. പിറവം, കൂത്താട്ടുകുളം, തൃപ്പൂണിത്തുറ നഗരസഭകൾക്ക് അമൃത് ശുദ്ധജലപദ്ധതിയിൽ 22.12 കോടി രൂപയുടെ പണികൾ നടക്കുന്നു. എംപിയുടെ പ്രാദേശിക വികസനപദ്ധതിയിൽ മാത്രമായി 48 പദ്ധതികളിലൂടെ 2.56 കോടി രൂപയുടെ വികസനം മണ്ഡലത്തിലെത്തിക്കാൻ കഴിഞ്ഞതായും എം പി പറഞ്ഞു. എൽഡിഎഫ് കൺവീനർ പി ബി രതീഷ്, നഗരസഭ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, എ എസ് രാജൻ, എം എം അശോകൻ, ഫെബിഷ് ജോർജ്, ടോമി കെ തോമസ്, ഡോ. സിന്ധു മോൾ ജേക്കബ്, തോമസ് തേക്കുംകാട്ടിൽ, പി ജി പ്രശാന്ത്, എ കെ ദേവദാസ്, പി കെ ജോൺ, ഡോജിൻ ജോൺ എന്നിവരും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 5, 2024, 9:44 p.m. | Koothattukulam