.

കൂത്താട്ടുകുളം : തിരുമാറാടി, ഇലഞ്ഞി, കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

കൂത്താട്ടുകുളം : നവ കേരള യാത്രക്ക് എതിരെ പ്രതിഷേധിക്കുന്ന KSU, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ അകാരണമായി മർദിക്കുന്ന ഡി.വൈ.എഫ്.ഐ - പോലീസ് കൂട്ടുകെട്ടിനെതിരെയാണ് മണ്ഡലം കമ്മിറ്റികൾ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ ആദ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പിറവം ബ്ലോക്ക്‌ പ്രസിഡന്റ്‌ വിൽ‌സൺ കെ ജോൺ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി മണ്ഡലം പ്രസിഡന്റ്‌ സിജോ ജോൺ, തിരുമാറാടി മണ്ഡലം പ്രസിഡന്റ്‌ ജോൺസൺ കെ വർഗീസ്സ്, ബ്ലോക്ക്‌ കോൺഗ്രസ്‌ നേതാക്കന്മാരായ പ്രിൻസ് പോൾ ജോൺ, സിബി ജോസഫ്, കെ ജി ഷിബു, സിബി കൊട്ടാരം, ബാബു ജോസഫ്, ബോബൻ വർഗീസ്സ്, സജു മടക്കാലി, പി സി ഭാസകരൻ, ബോബി അച്യുതൻ, സാജു കുട്ടിച്ചിറ, തോമസ് ജോൺ, ബിജു ജോൺ, നെവിൻ ജോർജ്, ബേബി തോമസ്, സജി പണിയാരംപിള്ളി, അനിത ബേബി, ലിസ്സി ജോസ്, സാറ ടി എസ്, റോയ് എബ്രഹാം, വിശ്വാനാഥൻ നായർ, ബേബി തോമസ്, ജോമി മാത്യു, ഷാജി കെ സി, കെ എം തമ്പി, എബി എബ്രഹാം, ബിജു തോമസ്, പി എം ബേബി, ജോബി ജോൺ, ബെന്നി വർഗീസ്സ് , ഷിബു തൊട്ടുവേലിൽ, സുമേഷ് ഗോപി, റെജി കെ ആർ, കെൻ കെ മാത്യു, വിൽ‌സൺ വർഗീസ്, അമൽ ജേക്കബ് മോഹൻ,ടോമി ഡോമിനിക്, ജനാർദ്ദനൻ നായർ, ബേബി, ആന്റണി, രവി, കെ എം യാക്കോബ്, ജോൺസൺ കെ സി, സണ്ണി ജോയ് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 20, 2023, 7:09 p.m. | Koothattukulam