.

കൂത്താട്ടുകുളം : ചന്ത തോട്ടിൽ ചെന്ന് ചേരുന്ന ഓടയുടെ KSRTC ഡിപ്പോയുടെ സർവീസ് സ്റ്റേഷൻ വരുന്ന ഭാഗത്തെ മാലിന്യങ്ങൾ നീക്കണമെന്ന് വ്യാപാരി പ്രതിനിധികൾ.

കൂത്താട്ടുകുളം : മുൻസിപ്പാലിറ്റിയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ്റെ മുൻപിൽ നിന്നും ആരംഭിച്ച് കോഴിപ്ലാക്കിൽ ബിൽഡിംഗിൻ്റെ പുറക വശത്തുകൂടി ചന്ത തോട്ടിൽ ചെന്ന് ചേരുന്ന ഓടയുടെ KSRTC ഡിപ്പോയുടെ സർവീസ് സ്റ്റേഷൻ വരുന്ന ഭാഗം മുതൽ മാലിന്യങ്ങളും കടകളിലെ നിരവധിയായ വെയ്സ്റ്റും മൂലം സമീപത്തെ കടകളിലും നടപ്പാതകളിലും രൂക്ഷമായ നാറ്റവും കൊതുകു ശല്യവും വർദ്ധിച്ചിരിക്കുകയാണ്. കടയുടമകൾക്ക് കച്ചവടവുമായി മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ഓടയിലേക്ക് തുറന്ന് വച്ചിരിക്കുന്ന പൈപ്പുകൾ അടച്ച് ഇതിനൊരു പ്രതിവിധി മുൻസിപ്പാലിറ്റി കണ്ടെത്തണമെന്ന് വ്യാപാരി സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. നഗരസഭ അധ്യക്ഷ വിജയ ശിവൻ പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 6, 2024, 10 p.m. | Koothattukulam