.

കൂത്താട്ടുകുളം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഫ് ധർണ നടത്തി.

കൂത്താട്ടുകുളം : റോഡ് മെയ്ന്റനൻസ് ഗ്രാൻഡ് വെട്ടിക്കുറച്ചതിലും, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായതുക അനുവദിക്കാത്തതിലും, നഗരസഭ സ്ട്രീറ്റ് ലൈറ്റ് മെയ്ന്റനൻസ് വൈകുന്നതിലും, വെങ്കുളം ലൈഫ് പദ്ധതി വൈകുന്നതിലും, PMAY അവസാന രണ്ട് DPR ലെ വീട്പണി ആരംഭിക്കാൻ വൈകുന്നതിലും പ്രതിഷേധിച്ച് UDF കൗൺസിലർമാർ നഗരസഭക്ക് മുമ്പിൽ ധർണ്ണ നടത്തി. ധർണ്ണ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് P C ജോസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പ്രിൻസ് പോൾ ജോൺ അധ്യക്ഷനയിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചാക്കോച്ചൻ, കെ റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് എം എ ഷാജി, കൗൺസിലർമാരായ സി എ തങ്കച്ചൻ, ബേബി കീരാം തടം, സിബി കൊട്ടാരം, പി സി ഭാസ്ക്കരൻ, ജോൺ എബ്രഹാം, ബോബൻ വർഗീസ്, സാറാ ടി എസ്, ലിസി ജോസ്, ജോമി മാത്യു എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 27, 2023, 7:10 p.m. | Koothattukulam