.

കൂത്താട്ടുകുളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. എൻ. ഐ. എബ്രഹാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, സി ജെ സ്മാരക സമിതി അധ്യക്ഷൻ, ഗ്രന്ഥ ശാല പ്രവർത്തകൻ, മികച്ച സഹകാരി, പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച എൻ ഐ എബ്രഹാമിന്റെ രണ്ടാം ചരമ ദിനത്തിലാണ് അനുസ്മരണ യോഗം ചേർന്നത്. യൂണിറ്റ് പ്രസിഡന്റ്‌ എം കെ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രന്ഥകാരനും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവുമായ ജോസ് കരിമ്പന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ റോയി എബ്രഹാം, യൂണിറ്റ് സെക്രട്ടറി പോൾ മാത്യു, ബ്ലോക്ക്‌ പ്രസിഡന്റ്‌ പി സി മർക്കോസ്, സാംസ്‌കാരികവേദി ചെയർമാൻ കെ മോഹൻ, വനിതാവേദി കൺവീനർ അംബുജാക്ഷി അമ്മ, പ്രസ്സ്ക്ലബ് ഭാരവാഹി എൻ സി വിജയകുമാർ, എൻ യു ഉലഹന്നാൻ, കെ ജെ സ്കറിയ, കെ കെ ജോൺ, കെ എം അശോക് കുമാർ, കെ കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 23, 2023, 11:45 p.m. | Koothattukulam