.

കൂത്താട്ടുകുളം : സി ജെ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വയോജനവേദി, യുവത, കായികവേദി കലാസാംസ്കാരികം എന്നീ കമ്മിറ്റികൾ ലൈബ്രറി ചെയർമാൻ അനിൽ കരുണാകരന്റെ അധ്യക്ഷതയിൽ രൂപീകരിച്ചു.

കൂത്താട്ടുകുളം : യോഗം മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ഗൊരോത്തി ഉദ്ഘാടനം നിർവഹിച്ചു. കെ ചന്ദ്രശേഖരൻ ഖാദി ബോർഡ് മെമ്പർ, എ എസ്‌ രാജൻ, സുമ വിശ്വംഭരൻ, റോബിൻ ജോൺ വൻനിലം, ഷിബി ബേബി, പി സി ഭാസ്കരൻ, എൽ വസുമതി അമ്മ, കെ രാജു ,സുജാത രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വയോജന വേദി കൺവീനർ എൽ വസുമതി അമ്മ, ജോയിൻറ് കൺവീനർ സുരേഷ് പാതിരിക്കൽ, യുവത കൺവീനർ അരുൺ അശോകൻ, ജോയിൻറ് കൺവീനർ അഖിൽ ബാബുരാജ്, കായിക വേദി കൺവീനർ പിസി ഭാസ്കരൻ, ജോയിന്റ് കൺവീനർ ലോട്ടസ്, കലാസാംസ്കാരികം കൺവീനർ കെ രാജു, ജോയിന്റ് കൺവീനർ സനൂപ് കുളമ്പാടം എന്നിവരെ തിരഞ്ഞെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 21, 2023, 9:58 p.m. | Koothattukulam