.

കൂത്താട്ടുകുളം : CPI ചെള്ളയ്ക്കപ്പടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

കൂത്താട്ടുകുളം : ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി ഓരോ വീട്ടിലും എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ക്യാബേജ് കൃഷി നടത്തിയത്. ബ്രാഞ്ച് സെക്രട്ടറി ബാബു വർഗീസ് വിളവെടുപ്പ് നടത്തി. ലോക്കൽ സെക്രട്ടറി ബിനീഷ് K തുളസീദാസ് ആദ്യ ഫലം ഏറ്റുവാങ്ങി. ബിജോ പൗലോസ്, സാബു ബേബി, എബിൻ ബാബു, ജിഷ്ണു അനിരുദ്ധ് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 8, 2024, 7:29 p.m. | Koothattukulam