.

കൂത്താട്ടുകുളം : നഗരസഭാ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ അന്ധത നിവാരണ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ കാഴ്ച പരിശോധന നടത്തി.

കൂത്താട്ടുകുളം : നഗരസഭാ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ അന്ധത നിവാരണ സമിതിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ വടകര ലിറ്റിൽ ഫ്‌ളവർ ഹൈ സ്കൂളിൽ വച്ചു നടത്തിയ വിദ്യാർത്ഥികളുടെ കാഴ്ച പരിശോധന നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിബി ബേബി അധ്യക്ഷത വഹിച്ച ഉദ്‌ഘാടന യോഗത്തിൽ ബഹു നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ജിജോ ബേബി ആശംസകൾ അറിയിക്കുകയും സാമൂഹ്യ ആരോഗ്യകേന്ദ്രം സുപ്രണ്ട് ഡോ. സുരഭി കെ എസ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റണി ലിനേഷ്, സ്കൂൾ ഹെഡ്മിസ്ട്രെസ് Sr. മരിയ സെബാസ്റ്റ്യൻ, ഒപ്ടോമെട്രിസ്റ്റ് ലീന ജേക്കബ് എന്നിവരും ആശംസകൾ അറിയിച്ചു. കുട്ടികളിലെ കാഴ്ച പരിശോധിച്ച് കണ്ണട വേണ്ടവർക്ക് സൗജന്യമായി കണ്ണടയും നൽകുകയും, തുടർ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള നിർദേശവും ക്യാമ്പിൽ നൽകി. കൂത്താട്ടുകുളം ദേവമാത നഴ്സിംഗ് സ്കൂളിലെ നഴ്സിംഗ് വിദ്യാർത്ഥികൾ നേത്ര സംരക്ഷണം, നേത്ര രോഗങ്ങൾ, എന്നി വിഷയങ്ങളിൽ ബോധവൽക്കരണവും നൽകി. സ്കൂളിലെ 754 വിദ്യാർത്ഥികളെ സ്ക്രീനിംങിനു വിധേയമാക്കി. തുടർന്ന് ജൂലൈ മാസത്തിൽ ലോക ഹെപ്പടൈറ്റിസ് ദിനചാരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം നഗരസഭ പരിധിയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ എസ്സേ റൈറ്റിങ് കോമ്പറ്റീഷനിൽ ഒന്നാം സമ്മാനം നേടിയ സനിതാ സുനിൽ, രണ്ടാം സമ്മാനം നേടിയ മഹാലക്ഷ്മി സജീവ് എന്നിവർക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നഗരസഭാ ചെയർപേഴ്സൺ സമ്മാനിച്ചു. മികച്ച രീതിയിൽ രചന നിർവഹിച്ച LFHS ലെ മറ്റു വിദ്യാർത്ഥികൾക്ക് വാർഡ്‌ കൗൺസിലർ ജിജോ ടി ബേബി സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. സുരഭി കെ എസ്, ഒഫ്താൽമോളജിസ്റ് ഡോ. നിഖിത മേരി സണ്ണി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ആന്റണി ലിനേഷ്, സോഫിയാമ്മ, ഓപ്ടോമേട്രിസ്റ്റ് ലീന, സ്കൂൾ നേഴ്സ് സിനിമോൾ, MLSP മാരായ രാഖി രാധാകൃഷ്ണൻ, ബീനമോൾ ജോസഫ്, എന്നിവർ ഈ ക്യാമ്പിന് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ശിഖ ഷിൽജുവിനോപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 19, 2023, 6:47 p.m. | Koothattukulam