.

കൂത്താട്ടുകുളം : ഉപജില്ല സ്കൂൾ കലോത്സവം "വല്ലകി 2023" ഈസ്റ്റ് മാറാടി ഗവ. വിഎച്ച്എസ്എസിൽ നടക്കും.

കൂത്താട്ടുകുളം : ഉപ ജില്ലയിലെ 33 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 9 മുതൽ രചന മത്സരങ്ങളും എൽപി കടങ്കഥ മത്സരവും നടക്കും. ചൊവ്വാഴ്ച എഇഒ ബോബി ജോർജ് പതാക ഉയർത്തും. 9 ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് കലോത്സവം ഉദ്ഘാടനം ചെയ്യും. കണ്ണൂർ സക്വാഡ് തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫി മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡൻ്റ് ഒ പി ബേബി അധ്യക്ഷനാകും. 9 ന് നടക്കുന്ന സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎൽഎ സമ്മാനദാനം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി, നഗരസഭ അധ്യക്ഷ വിജയ ശിവൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സിനിജ സനിൽ, പ്രിൻസിപ്പാൾ ഫാത്തിമ റഹിം, ഹെഡ്മാസ്റ്റർ എ എ അജയൻ, പ്രോഗ്രാം കൺവീനർ പി കെ അനിൽകുമാർ തുടങ്ങിയവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 2, 2023, 11:45 p.m. | Koothattukulam