.

കൂത്താട്ടുകുളം : വടകര സെൻ്റ്. ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കരിയർ ആൻഡ് ഓവർസീസ് ഗൈഡൻസും മോട്ടിവേഷൻ ക്ലാസും നടന്നു.

കൂത്താട്ടുകുളം : എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ നിന്നും കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. സ്കൂൾ ചെയർമാൻ ഫാ.ഏലിയാസ് ജോൺ മണ്ണാത്തിക്കുളം ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. കേരള ജേണലിസ്റ്റ്സ് യൂണിയൻ കൂത്താട്ടുകുളം മേഖല പ്രസിഡൻ്റ് വിത്സൺ വേതാനി അധ്യക്ഷത വഹിച്ചു. പിറവം ബിപിസി കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. പി എസ് ഷൈൻ, എൻസിഇആർടി മാസ്റ്റർ ട്രെയ്നർ എൻ സി വിജയകുമാർ, ഒമാ ഗ്ലോബൽ അക്കാദമി പ്രിൻസിപ്പാൾ സജിൻ ജോസഫ്, ഡയറക്ടർ പ്രിൻസ് നാരായണൻ എന്നിവർ ക്ലാസ് നയിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സാജു സി അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് ബിന്ദുമോൾ പി എബ്രാഹം, കെജെയു ദേശീയ സമിതി അംഗം എം എ ഷാജി, സംസ്ഥാന സമിതി അംഗം സുനീഷ് മണ്ണത്തൂർ, മേഖല സെക്രട്ടറി അപ്പു ജെ കോട്ടയ്ക്കൽ, എം എം ജോർജ്, എൽദോ ജോൺ, ലിബിൻ തോമസ്, സൂരജ് പി ജോൺ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 9, 2024, 11:58 p.m. | Koothattukulam