.

കൂത്താട്ടുകുളം : വടകര സെന്റ്. ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെ വാർഷിക ആഘോഷങ്ങൾ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം : സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മുൻ വൈസ് ചാൻസിലർ എം സി ദിലീപ്കുമാർ സ്കോളർഷിപ്പ് വിതരണം നടത്തി. പരിസ്ഥിതി അധ്യാപക പുരസ്കാര ജേതാവ് ബി എൻ ഗോപകുമാറിനെ ചടങ്ങിൽ ആദരിച്ചു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോള്‍ പ്രകാശ് വിവിധ എൻഡോമെന്റുകളുടെ വിതരണവും കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉപഹാര സമർപ്പണവും നിർവഹിച്ചു. സ്കൂൾ ചെയർമാൻ ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം വാർഷിക സന്ദേശം നൽകി. ഹൈസ്കൂൾ പ്രധാനധ്യാപിക ബിന്ദുമോൾ പി എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, വാർഡ് അംഗം സി വി ജോയി, ഡിഇഒ കെ എം രമാദേവി, പിടിഎ പ്രസിഡന്റ് സിബി കൊട്ടാരം, എസ് എം സി ചെയർമാൻ സജി മാത്യു, ട്രസ്റ്റ് മാരായ മനോജ് ജോസഫ്, ജോയിക്കുട്ടി തോമസ്, സ്കൂൾ ബോർഡ് അംഗം ജോഷി കെ പോൾ, പിടിഎ വൈസ് പ്രസിഡന്റ് എൻ മനോജ്, ടി ടി ഐ പ്രിൻസിപ്പൽ ജിലു വർഗീസ്, തുടങ്ങിയവർ സംസാരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സാജു സി അഗസ്റ്റിൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പോൾ കെ മാത്യു നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 10, 2024, 12:01 a.m. | Koothattukulam