.

കൂത്താട്ടുകുളം :വടകര സെന്റ് ജോൺ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ 104-ാമത് സ്കൂൾ വാർഷികം നടന്നു.

കൂത്താട്ടുകുളം :വടകര സെന്റ് ജോൺ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ 104-ാമത് സ്കൂൾ വാർഷികം വിവിധ കലാപരിപാടികളോടെ നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അധ്യക്ഷനായി .തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം ജോർജ് ഉദ്ഘാടനം ചെയ്തു .എൻ സി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി .സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ പ്ലസ്ടു വിദ്യാർത്ഥി അഭിഷേക് ജോൺ മാത്യുവിനും സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഐടി മേളയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ സാംജോ സജിക്കും ഭാരത് ദളിത് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വി ടി സുകുമാരനും സംസ്ഥാന റസ്സിലിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആര്യ രാജേന്ദ്രനും സ്കൂൾ ഏർപ്പെടുത്തിയ പുരസ്കാരം അഡ്വക്കേറ്റ് സന്ധ്യാമോൾ പ്രകാശ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ് വാർഷിക സന്ദേശം നൽകി .വാർഡ് മെമ്പർ സി വി ജോയ് , പിടിഎ പ്രസിഡന്റ് സിബി ജോർജ് ,വൈസ് പ്രസിഡന്റ് മനോജ് എൻ സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ സജി മാത്യു ,ടി ടി ഐ പ്രിൻസിപ്പൽ ജിലു വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ സാജൂ സി അഗസ്റ്റിൻ സ്വാഗതവും ജോർജ് കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി .സ്കൂൾ എച്ച് എം ബിന്ദു മോൾ പി എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു .തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 25, 2023, 11:41 p.m. | Koothattukulam