.

കൂത്താട്ടുകുളം : പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുമായി വികസിത് സങ്കൽപ്പ് യാത്ര സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : കാനറാ ബാങ്ക് ചീഫ് മാനേജർ പവാർ പ്രശാന്ത് ശിവാജി അധ്യക്ഷത വഹിച്ച യോഗം നഗരസഭ കൗൺസിലർ പി ജി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ മാനേജർ ഗിരീഷ് വി സ്വാഗതം ആശംസിച്ചു. ഇന്ത്യൻ പോസ്റ്റ് ഓഫീസ്, കാർഷിക മേഖല, ഇന്ത്യൻ ഗ്യാസ്, ഇൻഷുറൻസ് തുടങ്ങിയ മേഖലയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊതുപ്രവർത്തകരായ ബിജെപി മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ, ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി അംഗം വിജയൻ അടപാറയിൽ, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം ലിന്റോ കൂത്താട്ടുകുളം, ബിഎംഎസ് മേഖല സെക്രട്ടറി ശ്രീജിത്ത് നാരായണൻ, ബിഎംഎസ് മേഖല ട്രഷറർ അനിൽ പെരുമുഴി എന്നിവർ നേതൃത്വം നൽകി. പ്രധാനമന്ത്രി സൗജന്യ ഗ്യാസ് കണക്ഷൻ "ഉജ്ജ്വൽ യോജന" ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 16, 2024, 12:29 a.m. | Koothattukulam