.

കൂത്താട്ടുകുളം : കേരളത്തിലെ കലാ രൂപങ്ങളും, സാംസ്കാരിക ആവിഷ്കാരങ്ങളുമായി ഗവ. യു.പി.സ്കൂളിൽ നടന്ന കേരളപ്പിറവി ആഘോഷങ്ങൾ കേരളീയം - 2023 ശ്രദ്ധേയമായി.

കൂത്താട്ടുകുളം : ചെണ്ടമേളവും, കളരിപ്പയറ്റും, തിരുവാതിരയും, നാടൻ പാട്ടും, കേരള ഗാനവും ഉൾപ്പെടെ കേരളത്തിന്റെ വിവിധ കലാസാംസ്കാരിക വൈവിധ്യങ്ങളും, നവകേരള സൃഷ്ടിയെക്കുറിച്ചുള്ള കുട്ടികളുടെ സങ്കൽപ്പങ്ങളും രംഗത്തവതരിപ്പിച്ചു. ചിത്രരചന, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയ മത്സരങ്ങളും നടന്നു. പതിപ്പുകൾ പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് ടി വി മായ അധ്യക്ഷയായി. എം കെ ഹരികുമാർ, ഹണി റെജി, ബിസ്മി ശശി, സി എച്ച് ജയശ്രീ, ഷീബ ബി പിള്ള, എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 1, 2023, 10:49 p.m. | Koothattukulam