.

കൂത്താട്ടുകുളം : നാടൻകലാ രംഗത്ത് പ്രവർത്തിക്കുന്ന് ശിവൻ ഗോപിക്ക് ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്ക്കർ ഫെലോഷിപ്പ് ലഭിച്ചു.

കൂത്താട്ടുകുളം : അന്യം നിന്നു പോകുന്ന് നാടൻ കലാരൂപങ്ങളെ പുനരാവിഷ്കരിക്കുന്നതിനും, ജനങ്ങളുടെ ഇടയിൽ പ്രചാരം നേടിക്കൊടുക്കുവാനും ചെയ്ത പ്രവർത്തികളെ മാനിച്ചാണ് പുരസ്കാരം. എട്ടോളം നാടൻ പാട്ടുകൾ സ്വന്തമായി രചിച്ചിട്ടുണ്ട്. വിവിധ കലാരൂപങ്ങൾ സ്വന്തമായി നിർമ്മിച്ച് നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ശിവൻ ഗോപി തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തുർ കുഴിക്കാട്ടേൽ കുടുംബാംഗമാണ്. ഡൽഹിയിലെ അംബേദ്ക്കൾ നഗർ പഞ്ചശീലാശ്രമത്തിൽ നടന സമ്മേളനത്തിൽ വെച്ച് പുരസ്കാരം ബി.ഡി്എസ്.എ ദേശീയ പ്രസിഡന്റ് ഡോ. എസ് പി് സുമനാക്ഷറിൽ നിന്നും ഏറ്റുവാങ്ങി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 20, 2023, 1:28 a.m. | Koothattukulam