.

കൂത്താട്ടുകുളം : ലോക പ്രമേഹ ദിനാചാരണം; നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പ്രമേഹ ദിന സന്ദേശം നൽകി

കൂത്താട്ടുകുളം : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം നഗരസഭ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ചു നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പ്രമേഹ ദിന സന്ദേശം നൽകി പ്രമേഹ ദിനാചാരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിബി ബേബി, വികസനകാര്യ സമിതി അധ്യക്ഷ ജിജി ഷാനവാസ്‌, വിദ്യാഭ്യാസ സമിതി അധ്യക്ഷ മരിയ ഗോറേറ്റി, നഗരസഭയിലെ വിവിധ വാർഡുകൾ പ്രതിനിധീകരിച്ചു എത്തിച്ചേർന്ന സുനിൽ കുമാർ, സന്ധ്യ, സിബി കൊട്ടാരം, ജോൺ അബ്രഹാം, തങ്കച്ചൻ, ഭാസ്കരൻ, സുമ വിശ്വംഭരൻ, സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സുരഭി. കെ. എസ്, ജൂ. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റണി ലിനേഷ്, നഴ്സിംഗ് സൂപ്രണ്ട് വിനോദിനി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്നു പ്രേത്യേകം തയാറാക്കിയ ക്യാൻവാസ്സിൽ പ്രമേഹ രോഗ വിരുദ്ധ സന്ദേശങ്ങൾ എഴുതി, കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്. എസ്. വോളന്റിയർ മാർ, സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നഴ്സിംഗ് വിദ്യാർത്ഥികൾ, ദേവമാത സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ ഇതിന്റെ ഭാഗമായി സന്ദേശങ്ങൾ എഴുതി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 14, 2023, 7:28 p.m. | Koothattukulam