.

കൂത്താട്ടുകുളം :ഭാരതീയ ജനതാ പാർട്ടി പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത് നയിയ്ക്കുന്ന മണ്ഡലം പദയാത്രയ്ക്ക് തുടക്കമായി.

കൂത്താട്ടുകളം: സെൻട്രൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ വച്ച് ബി ജെ പി മധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ മധു പദയാത്ര ഉൽഘാടനം ചെയ്തു. ബി ജെ പി കൂത്താട്ടുകുളം മുനിസിപ്പൽ സമിതി പ്രസിഡന്റ് അഡ്വ.എം.എ ജീമോൻ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ അധ്യക്ഷൻ വിഎസ് സത്യൻ, ബിജെപി സംസ്ഥാന സമിതി അംഗം എം ആശിഷ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി എസ് അനിൽകുമാർ , എം എസ് കൃഷ്ണകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് ജോർജ്ജ്, സെക്രട്ടറിമാരായ എൻ കെ വിജയൻ , കെ രാജേഷ്, സിജു ഗോപാലകൃഷ്ണൻ കർഷക മോർച്ച മണ്ഡലം അധ്യക്ഷൻ സി ഡി അശോകൻ , ജനറൽ സെക്രട്ടറി കെ ജി മോഹനൻ , മണ്ഡലം സെക്രട്ടറി അജിമോൻ , ഒ ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് സുധീഷ് ഇലഞ്ഞി, ഐ ടി സെൽ കൺവീനർ അരുൺ കുമാർ , എസ് സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഷീബ വിജയൻ , പഞ്ചായത്ത് സമിതി പ്രസിഡന്റുമാരായ പി സി വിനോദ്, സി സജീവ്, പ്രദീപ് തിരുമാറാടി, പ്രമോദ് , അനീഷ് എന്നിവർ നേതൃത്വം നൽകി.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 24, 2023, 7:42 p.m. | Koothattukulam