.

കോതമംഗലം : ചെറിയപള്ളി കന്നി 20 പെരുന്നാൾ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ഉന്നതതല യോഗം ചേർന്നു.

കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ മാർത്തോമ ചെറിയ പള്ളിയിൽ കബർ അടങ്ങിയിരിക്കുന്ന പരിശുദ്ധ എൽദോ മാർ ബസെലിയോസ് ബാവയുടെ 338-ാമത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ഉന്നതതലയോഗം മാർത്തോമ ചെറിയ പള്ളിയിൽ ചേർന്നു. തഹസിൽദാർ കൺവീനർ ആയിട്ടുള്ള കൺട്രോൾ റൂം സേവനം 25 മുതൽ ഒക്ടോബർ 4 വരെ പള്ളിയങ്കണത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. യോഗത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ ട്രസ്റ്റീമാരായ സി ഐ ബേബി, ബിനോയ് മണ്ണഞ്ചേരി, കൂടാതെ പിഎഎം ബഷീർ, നഗരസഭ ചെയർമാൻ കെ കെ ടോമി, കീരംമ്പാറ പ്രസിഡന്റ് മാമച്ചൻ ജോസഫ്, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ കെ മജീദ്, ജനമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ ജി ജോർജ്, കെ നൗഷാദ്, കെ കെ ഡാനി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, പിഡബ്ല്യുഡി, ഫയർഫോഴ്സ്, പോലീസ്, എക്സൈസ്, നാഷണൽ ഹൈവേ, കെഎസ്ആർടിസി, പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഭാരവാഹികൾ, മുൻസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Sept. 5, 2023, 11:38 p.m. | Kothamangalam