.

കോതമംഗലം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി എം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

കോതമംഗലം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിനും, തൊഴില്ലായ്മയ്ക്കുമെതിരെ നടന്ന സിപിഐ എം സായാഹ്ന ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എസ് ശർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എ എ അൻഷാദ് അധ്യക്ഷനായി. ആൻ്റണി ജോൺ എം എൽ എ, ഏരിയ സെക്രട്ടറി കെ എ ജോയി, പി എം മുഹമ്മദാലി, കെ കെ ശിവൻ, റഷീദ സലിം, കെ സി അയ്യപ്പൻ, കെ കെ ടോമി, പി പി മൈതീൻ ഷാ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Sept. 17, 2023, 12:24 a.m. | Kothamangalam