.

കോതമംഗലം : താലൂക്ക് ആശുപത്രിയിൽ 12 കോടി കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ളവികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും എന്ന് സന്ദർശന വേളയിൽ മന്ത്രി വീണ ജോർജ്.

കോതമംഗലം: 5 കോടി രൂപ എം എൽ എ ഫണ്ട് ചിലവഴിച്ച് നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഒഫ്താൽമിക് ഓപ്പറേഷൻ തീയറ്റർ ആൻഡ് പോസ്റ്റൽ നേവൽ വാർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് 12 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്നത്. ആന്റണി ജോൺ എം.എൽ.എ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, നഗരസഭാ ചെയർമാൻ കെ.കെ ടോമി, യുവജന ക്ഷേമബോർഡ് വൈസ് ചെയർമാർ എസ് സതീഷ്, എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് കെ. കെ ആശ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ. എ നൗഷാദ്, കെ.വി തോമസ്, ആശുപത്രി സൂപ്രണ്ട് ഡോ.സാം പോൾ, കോതമംഗലം താലൂക്ക് തഹസിൽദാർ റേച്ചൽ കെ. വർഗീസ് തുടങ്ങിയവർ മന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Oct. 9, 2023, 11:43 p.m. | Kothamangalam