.

കോതമംഗലം : രാജ്യത്തിൻറെ അഭിമാനമായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് DYFI, SFI സംയുക്തമായി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

കോതമംഗലം : യുവജനങ്ങൾ പങ്കെടുത്ത ഈ പ്രതിഷേധ അഗ്നി ജ്വാല DYFI മുൻ സംസ്ഥാന പ്രസിഡന്റും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനമായ എസ് സതീഷ് ഉദ്ഘാടനം നിർവഹിച്ചു. DYFI സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ, DYFI , SFI നേതാക്കളായ ജിയോ പയസ്, അജയ് മോഹനൻ, അനന്തു വിജയൻ, സാബിഖ് സെയ്ദ്, എൽദോസ് പോൾ, എൽസൺ, അമൽ തുടങ്ങിയവർ നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾ കെ പി ജയകുമാർ DYFI സംസ്ഥാന കമ്മിറ്റി അംഗം ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിയാസ്.

LifeKochi Web Desk | June 5, 2023, 1:04 a.m. | Kothamangalam