.

കോതമംഗലം : അയ്യങ്കാവ് ഗവ. ഹൈസ്ക്കൂളിന്റെ പുതിയ മന്ദിര ശിലാസ്ഥാപനവും കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷവും നടന്നു.

കോതമംഗലം : അയ്യങ്കാവ് സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് സർക്കാർ അനുവദിച്ച ഫണ്ടിന്റെ അടിസ്ഥാനത്തിൽ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും, കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷ ഉദ്ഘാടനവും നിയമ വ്യവസ്യായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. MLA ആന്റണി ജോൺ അദ്ധ്വക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശാന്ത പി അയ്യപ്പൻ സ്വാഗതം പറഞ്ഞു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, എഫ്. ഐ.റ്റി ചെയർമാൻ ആർ അനിൽകുമാർ, ഡി ഇ ഒ മധുസൂധനൻ റ്റി വി, എ ഇ ഒ മനോ ശാന്തി, മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ, കെ വി തോമസ്, റോസിലി ഷിബു, ഭാനുമതി രാജു, വിദ്യാ പ്രസന്നൻ, ആർ ബിന്ദു, ഭരണ സമിതിയംഗങ്ങൾ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Oct. 9, 2023, 1:09 a.m. | Kothamangalam