.

കോതമംഗലം : മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റബീഅ് കാമ്പയിൻ 2023 നടത്തി.

കോതമംഗലം : കാമ്പയിന്റെ ഭാഗമായി മാനവികം, ലഹരി മുക്ത സമൂഹം എന്നീ വിഷയങ്ങളിൽ ക്ലാസും പ്രമുഖ വ്യക്തികൾക്കുള്ള അനുമോദനവും നടന്നു. കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ, ദീർഘകാലം കൃഷി വകുപ്പ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനും വാരപ്പെട്ടി പഞ്ചായത്ത് അംഗവുമായ കെ.കെ. ഹുസൈൻ, മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ എം എം ഷെമീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി എം ഷാജി, മേതല ജുമാ മസ്ജിദിൽ ദീർഘകാലം ഇമാമായി പ്രവർത്തിച്ചിരുന്ന പി കെ പരീത് മൗലവി മിസ്ബാഹി എന്നിവരെ ചടങ്ങിൽ ആദരിച്ചു. റബീഅ് കാമ്പയിൻ 2023 കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് ജമാഅത്ത് കൗൺസിൽ എറണാകുളം ജില്ലാ പ്രസിഡന്റ് എം എം നാദിർഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കെ എ കരീം ആമുഖ പ്രഭാഷണവും , സംസ്ഥാന പ്രസിഡന്റ് ഡോ. ഉബൈസ് സൈനുൽ ആബിദീൻ മുഖ്യ പ്രഭാഷണവും നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, മർത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തു വയലിൽ, മുൻ ശബരിമല മേൽശാന്തി പി എൻ നാരായണൻ നമ്പൂതിരി, കേരള വഖഫ് ബോർഡ്‌ മെമ്പർ പ്രെഫ. കെ എം എ റഹീം, ഇളമ്പ്ര ജുമാ മസ്ജിദ് ഇമാം അബൂ താഹിർ സ്വാലിഹി, മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈ. പ്രസിഡന്റ് കെ കെ എസ് എം തങ്ങൾ പവറട്ടി, മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈ. പ്രസിഡന്റ് അബ്ദുൽ സലാം പട്ടാളം, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. എം കെ അബ്ദുള്ള, കോതമംഗലം താലൂക്ക് പ്രസിഡന്റ് നജീബ് തോട്ടത്തിക്കുളം, കേരള പ്രവാസി തർക്കപരിഹാര സെൽ അംഗം എം കെ അഷറഫ്, മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ലാ വൈ.പ്രസിഡന്റ് കെ എം കബീർ, ജില്ലാ ട്രഷറർ എ എം ഉമ്മർ , സെക്രട്ടറി പി അബ്ദുൽ ഖാദർ, കോതമംഗലം താലൂക്ക് സെക്രട്ടറി ഹംസ കൊട്ടാരം, യൂത്ത് കൗൺസിൽ സംസ്ഥാന കൗൺസിൽ കൺവീനർ സിറാജുദ്ദീൻ മാലേത്ത് , ജില്ലാ കൗൺസിൽ കോഡിനേറ്റർ അനീർ മുഹമ്മദ്, ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റ് ടി ഇ അജാസ്, സെക്രട്ടറി എം ബി നൗഷാദ് എന്നിവർ സംസാരിച്ചു. ലഹരി മുക്ത സമൂഹം, മാനവികം വിഷയങ്ങളിൽ ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ എം എം നാസർ, മുഹമ്മത് ഷെരീഫ് അൽ അർഷദി എന്നിവർ ക്ലാസ് നയിച്ചു. അനുമോദനം ഏറ്റുവാങ്ങിയ കെ കെ ഹുസൈൻ, എം എം ഷെമീർ, സി എം ഷാജി, പി കെ പരീത് മൗലവി മിസ്ബാഹി എന്നിവർ മറുപടി പ്രസംഗവും നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Oct. 9, 2023, 11:51 p.m. | Kothamangalam