.

കോതമംഗലം : "ഇന്ത്യയെ മതരാഷ്ട്രമാക്കരുത്" എന്ന മുദ്രാവാക്യമുയർത്തി DYFI ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥം നടത്തുന്ന ജാഥയുടെ രണ്ടാം ദിവസം ചെറുവട്ടൂരിൽ ആരംഭിച്ചു.

കോതമംഗലം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം എം ബി ഷൈനി ഉദ്ഘാടനം ചെയ്തു. ജാഥ കമ്പനിപ്പടി, നെല്ലിക്കുഴി, തങ്കളം, ചെറുപ്പള്ളിത്താഴം, എന്നിവിടങ്ങളിൽ ആവേശജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുത്തുകുഴിയിൽ സമാപിച്ചു. സമാപനയോഗം മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജാഥ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ക്യാപ്റ്റൻ അനീഷ് എം മാത്യു, വൈസ് ക്യാപ്റ്റൻ അനില ഡേവിഡ്, മാനേജർ അഡ്വ. നിഖിൽ ബാബു തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി യു ജോമോൻ, ഷിജോ എബ്രഹാം, ജില്ലാ കമ്മിറ്റിയംഗംങ്ങളായ ജിയോ പയസ്, ശ്രീജിത്ത് കെ എൻ, അഷ്‌കർ പി എ, ടി വി വൈശാഖ്, ഫെബിൻ പി മൂസ, റിയാസ് ഖാൻ, അഭിലാഷ് രാജ്, കോതമംഗലം മുനിസിപ്പൽ ചെയര്മാൻ കെ കെ ടോമി, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, ആദർശ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിയാസ്.

LifeKochi Web Desk | July 26, 2023, 11:40 p.m. | Kothamangalam