.

കുമ്പളങ്ങി : അക്യുന റോസും കെ ജെ മാക്സി എംഎൽഎയും ചേർന്ന് എം വി രാമൻ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

കുമ്പളങ്ങി : ഒഎൽഎഫ്എച്എസിലെ വിദ്യാർത്ഥിനിയായ അക്വിന റോസ് റോഡിന്റെ ദുരിതാവസ്ഥ വിശദമാക്കിക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു. ഇത് ലൈഫ്കൊച്ചി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 140 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രദേശത്തെ പ്രധാന റോഡായ എം വി രാമൻ റോഡ് കാലങ്ങളായി നടക്കാൻ പോലും സാധിക്കാത്തവിധം തകർന്നുകിടക്കുകയായിരുന്നു. എംഎൽഎ നിയോജകമണ്ഡല ആസ്തി വികസന പദ്ധതി 2020-21ൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തിൽ ഈറോഡ് പുനർനിർമ്മിച്ചിരിക്കുന്നത്. തദ്ദേശവകുപ്പ് എൻജിനീയറിങ് വിഭാഗത്തിന് ആയിരുന്നു നിർവഹണ ചുമതല. സിപിഐഎം പള്ളുരുത്തി ഏരിയ സെക്രട്ടറി പി എ പീറ്റർ, എൽ സി സെക്രട്ടറി ജയ്സൺ ടി ജോസ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് ജോബി പനക്കൽ, പഞ്ചായത്ത് മെമ്പർ അഡ്വ.മേരി ഹർഷ, പഞ്ചായത്ത് മുൻ പ്രസിഡൻറ് മാർട്ടിൻ ആൻറണി, കെ കെ സുരേഷ് ബാബു, ജോൺസൺ വളനാട്ട്, എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ അക്വിന റോസ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയ്സൺ ടി ജോസ്, റീന പ്രദേശവാസി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 29, 2022, 7:42 p.m. | Kumbalangy