.

കുമ്പളങ്ങി : കവര് കാണുവാൻ ജനത്തിരക്കേറുന്ന സാഹചര്യത്തിൽ സർവ്വകക്ഷി യോഗം ചേർന്നു.

കുമ്പളങ്ങി : ജനത്തിരക്കേറുന്ന സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗങ്ങളിൽ പ്രവത്തിക്കുന്നവരെ ഉൾപ്പെടുത്തി പഞ്ചായത്തിൽ സർവ്വ കക്ഷി യോഗം ചേർന്നു. കുമ്പളങ്ങി ടൂറിസം ഗ്രാമത്തിലെ വിവിധ സ്ഥലങ്ങളിൽ രാത്രി 10 മണി തൊട്ടാണ് കവര് പൂർണ്ണമായും കാണപെടുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി എ സഗീർ സ്വാഗതം ആംശംസിച്ചു. എം പി ശിവദത്തൻ ടൂറിസം അഡ്വൈസറി കമ്മിറ്റി മെമ്പർ, ബ്ലോക്ക് മെമ്പർ സാബു തോമസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ജാസ്മിൻ രാജേഷ്, ജെൻസി ആൻ്റെണി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 5, 2024, 12:08 a.m. | Kumbalangy